Share this song
| Version Type | Lyrics |
|---|---|
| Manglish |
Parishudhathmave Shakthi Pakarnidane (x2) Aviduthe Balam Njangalkkavashyamennu Parishudhathmave Shakthi Pakarnidane (x2) — Aadya Noottandile Anubhavam Pol Parishudhathmave Shakthi Pakarnidane (x2) — Lokhathin Moham Vittodiduvan Parishudhathmave Shakthi Pakarnidane (x2) — Kripakalum Varangalum Jwalicheeduvaan Parishudhathmave Shakthi Pakarnidane (x2) Aviduthe Balam Njangalkkavashyamennu Parishudhathmave Shakthi Pakarnidane (x2) |
| Malayalam | പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്നു കർത്താവേ നീ അറിയുന്നു (x2) പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) — ആദ്യ നൂറ്റാണ്ടിലെ അനുഭവം പോലെ അതിശയം ലോകത്തിൽ നടന്നിടുവാൻ (x2) ആദിയിലെന്നപോൽ ആത്മാവേ അധിക ബലം തരണമേ (x2) പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) — ലോകത്തിന്റെ മോഹം വിട്ടോടിടുവാൻ സാത്താന്റെ ശക്തിയെ ജയിച്ചീടുവാൻ (x2) ധീരതയോടെ നിൻ സേവ ചെയ്യാൻ അഭിഷേകം ചെയ്തീടണേ (x2) പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) — കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ (x2) പിന്‍മഴയെ വീണ്ടും അയക്കണമേ നിൻ ജനം ഉണർന്നിടുവാൻ (x2) പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്നു കർത്താവേ നീ അറിയുന്നു (x2) പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2) |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: