Share this song
| Version Type | Lyrics |
|---|---|
| Manglish |
Ennullilennum Vasichiduvaan Swargga — Thankachirakadi Ethra Naal Kettittum — Karthane Ethrayanugrahangalayyo — Shoonyavum Paazhumaai Thalliyathaamee Nin — Jeevithaminnum Shariyaayittillayyo — Ee Vidhathil Paripaalikkappettidaan — Ennalankaara Vasthram Dharichidum Njan — Ennullilennum Vasichiduvan Swarga |
| Malayalam | എന്നുള്ളിൽ എന്നും വസിച്ചിടുവാൻ സ്വർഗ്ഗ മണ്ഡപം വിട്ടിറങ്ങി വന്നു ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ എന്നുമതി വസിക്ക വന്നു ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ എന്നുമതി വസിക്ക — തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും ശങ്ക കൂടാതെ നിന്നെ തള്ളി സങ്കേതം ഞാൻ കൊടുത്തന്യർക്കെൻ ഓർത്തിതാ സങ്കടപ്പെട്ടിടുന്നു തള്ളി സങ്കേതം ഞാൻ കൊടുത്തന്യർക്കെൻ ഓർത്തിതാ സങ്കടപ്പെട്ടിടുന്നു — കർത്താവേ എത്ര അനുഗ്രഹങ്ങളായോ നഷ്ടമാക്കി ഈവിധം ഇന്നും കഷ്ടത തന്നിൽ വലയുന്നു ഞാനിതാ തട്ടി ഉണർത്തണമേ ഇന്നും കഷ്ടത തന്നിൽ വലയുന്നു ഞാനിതാ തട്ടി ഉണർത്തണമേ — ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ മന്ദിരം തന്നിലിന്നു ദേവാ വന്നു പാർത്തു ശുദ്ധി ചെയ്തു നിൻ വീട്ടിന്റെ നിന്ദ അകറ്റണമേ ദേവാ വന്നു പാർത്തു ശുദ്ധി ചെയ്തു നിൻ വീട്ടിന്റെ നിന്ദ അകറ്റണമേ — ജീവിതമിന്നും ശരിയായിട്ടില്ലയോ ജീവിപ്പിക്കും കർത്താവേ വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമേ വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമേ — ഈവിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ ദൈവാത്മാവേ വന്നെന്നിൽ എന്നും ആവസിച്ചു തവ തേജസ്സാൽ എന്നുടെ ജീവൻ പ്രശോഭിപ്പിക്ക എന്നും ആവസിച്ചു തവ തേജസ്സാൽ എന്നുടെ ജീവൻ പ്രശോഭിപ്പിക്ക — എന്നലങ്കാര വസ്ത്രം ധരിച്ചിടും ഞാൻ ഇന്നു മുതൽ ദൈവമേ മേലാൽ എന്നിൽ അശുദ്ധനും ചേലാവിഹീനനും ചേർന്ന് വരികയില്ല മേലാൽ എന്നിൽ അശുദ്ധനും ചേലാവിഹീനനും ചേർന്ന് വരികയില്ല — എന്നുള്ളിൽ എന്നും വസിച്ചിടുവാൻ സ്വർഗ്ഗ മണ്ഡപം വിട്ടിറങ്ങി വന്നു ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ എന്നുമതി വസിക്ക വന്നു ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ എന്നുമതി വസിക്ക |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: