Ethrayum Dayayulla Mathave Cholli

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Stanza 1

Ethrayum Dayayulla Mathave Cholli
Baalyam Muthale Njan Valarnnu
Ennude Nizhalaayi Nithyasahaayamaayi
Mathavennum Koode Vannu
Mathavin Chithramulluthareeyam
Ammachiyannenne Aniyichu
Mathavennum Ninne Kaathukollum Kunje
Valsalyamaayi Kaathil Manthrichu

Stanza 2

Ammachi Mathavin Japamaalayorennam
En Kunju Kaikalil Vaangithannu
Muthukalenniya Praarthanaykkarthangal
Bhakthiyoden Kaathil Paranju Thannu
Sandhyakku Mathavin Roopathin Munpil
Thirivachu Kaikal Njan Koopi Ninnu
Japamaala Chollumbol En Kochu Hrudayathil
Eeshoyum Mathavum Niranju Ninnu

Stanza 3

Mathavin Vanakkamaasam Varum Naalil
Veetil Enthaghoshamaayirunnu
Praarthanamuriyellaam Poomaala Korthidum
Praarthana Geethikal Aarthu Paadum
Nithyasahaaya Novenakal Cholli
Bhakthiyaayi Mathavine Vanangi
Maathru Vaatsalyamaam Sneham Nukaraan
Mathavin Madiyil Njan Chaanjurangi

Stanza 4

Eeshoyilekkulla Paathakal Ennum
Mathavenikkaayi Kaattithannu
Paapathil Veezhaathe Nanma Cheytheedum
Kaaryangalellaam Paranju Thannu
Eeshoyil Ninnere Anugrahangal
Mathavenikkaayi Vaangi Thannu
Eeshothan Sammaanamaaya Mathavine
Njanennum Jeevanaayi Snehikkunnu

Ending

Ethrayum Dayayulla Mathave Cholli (Humming)

Malayalam

എത്രയും ദയയുള്ള മാതാവേ ചൊല്ലി

ബാല്യം മുതലേ ഞാൻ വളർന്നു

എന്നുടെ നിഴലായി നിത്യസഹായമായി

മാതാവെന്നും കൂടെ വന്നു

മാതാവിൻ ചിത്രമുള്ളുത്തരീയം

അമ്മച്ചിയന്നെന്നേ  അണിയിച്ചു

മാതാവെന്നും നിന്നെ കാത്തുകൊള്ളും കുഞ്ഞേ

വാത്സല്യമായി കാതിൽ മന്ത്രിച്ചു

അമ്മച്ചി മാതാവിൻ ജപമാലയൊരെണ്ണം

എൻ കുഞ്ഞു കൈകളിൽ വാങ്ങി തന്നു

മുത്തുകളെണ്ണിയ പ്രാർത്ഥനക്കാർത്തങ്ങൾ

ഭക്തിയോടെൻ  കാതിൽ പറഞ്ഞു തന്നു

സന്ധ്യക്കു മാതാവിൻ  രൂപത്തിൻ മുൻപിൽ

തിരിവച്ചു കൈകൾ ഞാൻ കൂപ്പി നിന്നു

ജപമാല ചൊല്ലുമ്പോൾ എൻ കൊച്ചു ഹൃദയത്തിൽ

ഈശോയും മാതാവും  നിറഞ്ഞു നിന്നു

മാതാവിൻ വണക്കമാസം വരും നാളിൽ

വീട്ടിലെന്താഘോഷമായിരുന്നു

പ്രാർത്ഥനാമുറിയെല്ലാം പൂമാല കോർത്തിടും

പ്രാർത്ഥനാഗീതികൾ ആർത്തു പാടും

നിത്യസഹായ നൊവേനകൾ ചൊല്ലി

ഭക്തിയായി മാതാവിനെ വണങ്ങി

മാതൃവാത്സല്യമാം സ്നേഹം നുകരാൻ

മാതാവിൻ മടിയിൽ ഞാൻ ചാഞ്ഞുറങ്ങി

ഈശോയിലേക്കുള്ള പാതകൾ എന്നും

മാതാവെനിക്കായി കാട്ടി തന്നു

പാപത്തിൽ വീഴാതെ നന്മ ചെയ്തീടും

കാര്യങ്ങളെല്ലാം പറഞ്ഞു തന്നു

ഈശോയിൽ നിന്നേറെ അനുഗ്രഹങ്ങൾ

മാതാവെനിക്കായ്‌  വാങ്ങി തന്നു

ഈശോതൻ സമ്മാനമായ മാതാവിനെ

ഞാനെന്നും ജീവനായി സ്നേഹിക്കുന്നു

എത്രയും ദയയുള്ള മാതാവേ ചൊല്ലി (humming)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Kanyaka Maathaave Nirmmala Snehame

Kanyaka Maathaave Nirmmala Snehame
Song

Nalla Mathave Mariye

Nalla Mathave Mariye
Song

Nithya Sahaya Mathave

Nithya Sahaya Mathave