Manju Kaattu Pole

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu
Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane
Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane Oh..

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

—–

Ponnushassu Vannal, Mizhi Neerthi Nilkkum
Shobhayulla Sharon Poov Neeyalle
Olivinte Chilla, Chundileri Nilkkum
Shobhayulla Shalom, Pravu Neeyalle

Vagdhatha Kudaaram, Neeyallo Mathave
Daveedhin Praakaaram, Nee Thanne Kanyambe
Swargam Innu Thanna Dhaanam Nee Oh…

Manjukaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

—–

En Manassu Neerum, Kurishinte Vazhiyil
Veeshi Ninna Sneha Kaattu Neeyalle
Sahana Muthu Kondu, Maala Charthi Ninna
Shudhiyulla Seeyon Puthri Neeyalle

Rooha Than Manavatti, Neeyallo Maathave
Sleeva Than Sahachaari, Nee Thanne Kanyambe
Moksha Vaathilaaya Kanye Nee

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu
Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane Oh…

Malayalam

മഞ്ഞുകാറ്റുപോലെ, എന്നുമെന്റെ ഹൃത്തിൽ
നല്ല മാതാവേ, അങ്ങു വന്നിടൂ
മഞ്ഞുകാറ്റുപോലെ, എന്നുമെന്റെ ഹൃത്തിൽ
നല്ല മാതാവേ, അങ്ങു വന്നിടൂ

സുരലോക സൂര്യൻ, സുവിശേഷ കാതൽ
മനദീപമാകാൻ, മനസ്സാകണേ
സുരലോക സൂര്യൻ, സുവിശേഷ കാതൽ
മനദീപമാകാൻ, മനസ്സാകണേ ഓ…

മഞ്ഞുകാറ്റുപോലെ, എന്നുമെന്റെ ഹൃത്തിൽ
നല്ല മാതാവേ, അങ്ങു വന്നിടൂ

പൊന്നുഷസ്സു വന്നാൽ, മിഴി നീർത്തി നിൽക്കും
ശോഭയുള്ള ഷാരോൺ പൂവ് നീയല്ലേ
ഒലിവിന്റെ ചില്ല, ചുണ്ടിലേറി നിൽക്കും
ശോഭയുള്ള ശാലോം പ്രാവ് നീയല്ലേ

വാഗ്ദത്ത കൂടാരം, നീയല്ലോ മാതാവേ
ദാവീദിൻ പ്രാകാരം, നീ തന്നെ കന്യാംബേ
സ്വർഗ്ഗം ഇന്ന് തന്ന ദാനം നീ ഓ…

മഞ്ഞുകാറ്റുപോലെ, എന്നുമെന്റെ ഹൃത്തിൽ
നല്ല മാതാവേ, അങ്ങു വന്നിടൂ

എൻ മനസ്സു നീറും, കുരിശിന്റെ വഴിയിൽ
വീശി നിന്ന സ്നേഹക്കാറ്റ് നീയല്ലേ
സഹന മുത്തുകൊണ്ട്, മാല ചാർത്തി നിന്ന
ശുദ്ധിയുള്ള സീയോൻ പുത്രി നീയല്ലേ

റൂഹാ തൻ മണവാട്ടി, നീയല്ലോ മാതാവേ
സ്ലീവാ തൻ സഹചാരി, നീ തന്നെ കന്യാംബേ
മോക്ഷവാതിലായ കന്യേ നീ

മഞ്ഞുകാറ്റുപോലെ, എന്നുമെന്റെ ഹൃത്തിൽ
നല്ല മാതാവേ, അങ്ങു വന്നിടൂ
സുരലോക സൂര്യൻ, സുവിശേഷ കാതൽ
മനദീപമാകാൻ, മനസ്സാകണേ ഓ…

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Mariye Mathave Maanavakula Nadhe

Mariye Mathave Maanavakula Nadhe
Song

Ethrayum Dhayayulla Mathave Nin

Ethrayum Dhayayulla Mathave Nin
Song

Kanyaka Maathaave Nirmmala Snehame

Kanyaka Maathaave Nirmmala Snehame