| Version Type | Prayer Content |
|---|---|
| Manglish | Pattangapetta daivam thamburaane! njangale nee rakshichu kollename. Thinmakal okkayil ninnum. Doshangal okkayil ninnum. Arisathinude vadiyil ninnum, pettan nulla maranathil ninnum, “pokuveen ningale najan ariyuunilla” ennuila thiruvachanthil ninnum, |
| Malayalam | പറ്റാങ്ങപ്പെട്ട ദൈവം തമ്പുരാനേ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. തിന്മകൾ ഒക്കെയിൽ നിന്നും, ദോഷങ്ങൾ ഒക്കെയിൽ നിന്നും, തിന്മപ്പെട്ട മനസ്സൊക്കെയിൽ നിന്നും, വേശ്യദോഷ ചിന്തയിൽ നിന്നും, ശത്രുക്കൾ ഒക്കെയിൽ നിന്നും, ചതിവിന്റെ സ്നേഹക്കാരിൽ നിന്നും, പിശാചുക്കളുടെ പരീക്ഷകളിൽ നിന്നും, ദുഷ്ട മനുഷ്യരുടെ തിന്മകളിൽ നിന്നും, അശുദ്ധപ്പെട്ട വികാരങ്ങളിൽ നിന്നും, മലേച്ഛപ്പെട്ട മോഹങ്ങളിൽ നിന്നും, സാത്താനടുത്ത വിചാരണകളിൽ നിന്നും, തിന്മപ്പെട്ട കണികളിൽ നിന്നും, മിനക്കടപ്പെട്ട വചനങ്ങളിൽ നിന്നും, വൻ ചതിവുകളിൽ നിന്നും, തിന്മപ്പെട്ട ഉത്തരപ്പിൽ നിന്നും, ഇഹലോകത്തിനടുത്ത സകല പരീക്ഷകളിൽ നിന്നും ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. അരിശത്തിന്റെ വടിയിൽ നിന്നും, പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും, കോപത്തിൽ നിന്നും, ദ്വേഷത്തിൽ നിന്നും, മിന്നലുകളിൽ നിന്നും, ഇടികളിൽ നിന്നും, വസന്തങ്ങളിൽ നിന്നും, തീ നരകത്തിൽ നിന്നും, കടുംപ്പെട്ട ദുഷ്കർമ്മങ്ങളിൽ നിന്നും, ചാകാത്ത പുഴുവിൽ നിന്നും, കെടാത്ത തീയിൽ നിന്നും, കരച്ചിലിൽ നിന്നും, കൈപ്പുപെട്ട ഭാവിതത്തിൽ നിന്നും, തിന്മപ്പെട്ട നാഴികയിൽ നിന്നും, ഉപദ്രവിക്കുന്നതായ മുഷ്കരത്വത്തിൽ നിന്നും, പഞ്ചത്തിൽ നിന്നും, പെരിയിൽ നിന്നും, ഇളക്കത്തിൽ നിന്നും, സഹിപ്പാൻ കഴിയാത്ത ശിക്ഷകൾ ഒക്കെയിൽ നിന്നും, “പോകുവിൻ നിങ്ങളെ ഞാൻ അറിയുന്നില്ല” എന്നുള്ള തിരുവചനത്തിൽ നിന്നും, നിന്നിൽ നിന്നും ഞങ്ങളെ അകറ്റുന്നതായ സകലത്തിൽ നിന്നും, കർത്താവേ ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. ആമേൻ. |